വില്ലന് നേരെ പാഞ്ഞടുത്ത് യുവതി, തിയേറ്ററില്‍ അടി; വീഡിയോ

സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടനെ പൊതിരെ തല്ലി യുവതി. ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയില്‍ വില്ലനായി എത്തിയ നടന്‍ എന്‍.ടി രാമസ്വാമിക്ക് ആണ് പ്രേക്ഷകയുടെ ക്ഷോഭം നേരിടേണ്ടി വന്നത്. ഹൈദരാബാദിലെ തിയേറ്ററിലാണ് സംഭവം.

സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും തിയേറ്ററില്‍ പ്രേക്ഷകരെ കാണാന്‍ എത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു യുവതി എന്‍.ടി രാമസ്വാമിക്ക് നേരെ പാഞ്ഞടുത്തത്. നടനെ തല്ലിക്കൊണ്ടിരുന്ന യുവതിയെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് പിടിച്ചു മാറ്റുകയായിരുന്നു.

വീഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സിനിമാക്കാരുടെ തന്നെ പ്രമോഷണല്‍ സ്റ്റണ്ട് ആണ് ഈ സംഭവം എന്ന വിമര്‍ശനമാണ് ഉയരുന്നത്. സ്മരന്‍ റെഡ്ഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലവ് റെഡ്ഡി.

അഞ്ജന്‍ രാമചന്ദ്ര, ശ്രവണി കൃഷ്ണവേണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. എന്നാല്‍ റൊമാന്റിക് ചിത്രമായി എത്തിയ ലവ് റെഡ്ഡിക്ക് തിയേറ്ററില്‍ നിന്നും അധികം കളക്ഷന്‍ നേടാനായിട്ടില്ല.

Read more