നയൻതാരക്കും രക്ഷയില്ല! ആരാധകർ ജാഗ്രത പാലിക്കുകയെന്ന് താരം; സംഭവിച്ചത് ഇതാണ്...

ആരാധകർക്ക് മുന്നറിയിപ്പുമായി തെന്നിന്ത്യൻ താരം നയൻതാര. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്സിലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചിരിക്കുകയാണ് താരമിപ്പോൾ. ആരാധകര്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായും അപരിചിതവുമായി ട്വീറ്റുകള്‍ അക്കൗണ്ടില്‍ വന്നാല്‍ അത് അവഗണിക്കണമെന്നും തരാം പറയുന്നു.

തന്റെ എക്സിലെ കുറിപ്പിലൂടെയാണ് നയൻ‌താര വിവരം പങ്കവച്ചിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളില്‍ അടുത്തിടെ മാത്രമാണ് താരം സജീവമായിട്ടുള്ളത്. അതേസമയം നയൻതാര നായികയാകുന്ന ഏറ്റവും പുതിയ റൊമാന്റിക് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നയൻതാരയുടെ നായകനായി എത്തുന്നത് കവിനാണ്. വിഷ്‍ണു ഇടവനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം താരം നായികയായി വേഷമിടുന്ന ഏറ്റവും പുതിയ പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ചര്‍ച്ചയായിരുന്നു. ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയും സംവിധായികയാകുകയാണോ നയൻതാര എന്ന് കമന്റായി എഴുതിയിമിരുന്നു.

ഡ്യൂഡ് വിക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനുമാണ് നിർവഹിച്ചിരിക്കുന്നത്. അതേസമയം ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‌ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

Read more