ഇത് സ്നേഹചുംബനം; വിജയ്ക്ക് നന്ദി പറഞ്ഞ് യോഗി ബാബു; പുതിയ സിനിമയുടെ അപ്ഡേറ്റ്

ലിയോയുടെ വമ്പൻ വിജയത്തിന് ശേഷം വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. സയൻസ് ഫിക്ഷൻ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവി  ​ഗണേഷ്, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ അവസരം തന്നതിന് വിജയ്ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് നടൻ യോഗി ബാബു. തമിഴ് സിനിമകളിൽ കോമഡി കഥാപാത്രമായി തിളങ്ങി നിൽക്കുന്ന താരമാണ് യോഗി ബാബു.

“ഒരുപാട് നന്ദി വിജയ് അണ്ണാ, ഇങ്ങനെ ഒരു അവസരം തന്നതിന് വെങ്കട് പ്രഭു സാറിനും നന്ദി” എന്നാണ് യോഗി ബാബു എക്സിൽ കുറിച്ചത്. കൂടാതെ സിനിമയുടെ നിർമ്മാതാക്കൾക്കും യോഗി ബാബു നന്ദി പറയുന്നുണ്ട്.

വേലായുധം, മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍, ബീസ്റ്റ്, വാരിസ് തുടങ്ങീ നിരവധി സിനിമകളിൽ വിജയ്- യോഗി ബാബു കൂട്ടുകേട്ട് ഉണ്ടായിട്ടുണ്ട്.യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. എ. ജി. എസ് എന്റർടൈൻമെന്റാണ് ദളപതി 68 നിർമ്മിക്കുന്നത്.

നേരത്തെ വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചതും വാർത്തകളിലിടം നേടിയിരുന്നു

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം