ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസ് ആയിരുന്നു. ഞായാറാഴ്ച രാവിലെയാണ് നടന്റെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന്റെ ഏജന്റ് ലൂ കോള്‍സണ്‍ അറിയിച്ചു. ‘ടൈറ്റാനിക്’ ചിത്രത്തിലെ ക്യാപ്റ്റന്റെ വേഷം ചെയ്ത് ഏറെ ശ്രദ്ധ നേടിയ താരമാണ് ബെര്‍ണാഡ് ഹില്‍.

ദ ലോര്‍ഡ് ഓഫ് റിംഗ്‌സ് പോലുള്ള ചിത്രങ്ങളിലൂടെയും പ്രശസ്തനാണ് ഇദ്ദേഹം. ദ റെസ്‌പോണ്ടര്‍ എന്ന ടിവി പരമ്പരിലാണ് അവസാനം അഭിനയിച്ചത്. ഈ പരമ്പര ഞായറാഴ്ച പ്രദര്‍ശനം തുടങ്ങിയ അവസരത്തിലാണ് ബെര്‍ണാര്‍ഡ് ഹില്ലിന്റെ അപ്രതീക്ഷിത വിയോഗം.

5 പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയ ജീവിതമായിരുന്നു ഹില്ലിന്റെത്. 11 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച ഒരേയൊരു താരവും ബെര്‍ണാഡ് ഹില്‍ ആയിരുന്നു. ടൈറ്റാനിക്കും ലോര്‍ഡ് ഓഫ് ദ റിംഗ്‌സുമാണ് ആ ചിത്രങ്ങള്‍.

1944 ല്‍ മാഞ്ചസ്റ്ററില്‍ ജനിച്ച ബെര്‍ണാര്‍ഡ് ഹില്‍ ‘ഇറ്റ് കുഡ് ഹാപ്പെന്‍ റ്റു യു’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. സിനിമ കൂടാതെ നാടകങ്ങളിലും ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read more