'ചേട്ടാ ഈ സിനിമ കൊണ്ട് എനിക്ക് യാതൊരു ഗുണവുമില്ല', എന്നായിരുന്നു അന്ന് ഇന്ദ്രജിത്ത് എന്നോട് പറഞ്ഞത്; ഹിറ്റ് സിനിമയെ കുറിച്ച് ലാൽ ജോസ്

ആൻ അഗസ്റ്റിനെ നായികയാക്കി ലാൽ ജോസ് സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘എൽസമ്മ എന്ന ആൺകുട്ടി’. ഇപ്പോഴിതാ  സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ചില  അനുഭവങ്ങൾ തുറന്നുപറയുകയാണ്  സംവിധായകൻ ലാൽ ജോസ്.

“എൽസമ്മ എന്ന ആൺകുട്ടിയിൽ ചാക്കോച്ചനും ഇന്ദ്രജിത്തുമാണ് പ്രധാന പുരുഷവേഷങ്ങൾ ചെയ്തത്. ആർക്കും ഒരു അപകർഷതാ ബോധം തോന്നേണ്ട എന്ന് കരുതിയാണ് രണ്ടുപേർക്കും ഒരുപോലെ പ്രാധാന്യം നൽകി പോസ്റ്ററുകൾ ഒക്കെ  അടിച്ചത്. സിനിമ നല്ല വിജയമായിരുന്നു. അതിന്റെ സന്തോഷത്തിലിരിക്കുമ്പോഴാണ് ‘ചേട്ടാ ഈ സിനിമകൊണ്ട് എനിക്ക് യാതൊരു ഗുണവുമില്ല. ചാക്കോച്ചനും ആൻ അഗസ്റ്റിനും പ്രയോജനമുണ്ടാവും’ എന്ന് പറഞ്ഞ് ഇന്ദ്രജിത്ത് വിളിക്കുന്നത്.”

”നിനക്ക് ഗുണമുണ്ടാവാൻ വേണ്ടിയല്ല ഈ സിനിമ ചെയ്തതെന്നും സിനിമയ്ക്കും നിർമ്മാതാവിനും ഗുണമുണ്ടാവാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും അത് ലക്ഷ്യത്തിലെത്തിയെന്നും ഞാൻ മറുപടി പറഞ്ഞു. എന്തിനാണ് ഇന്ദ്രജിത്ത് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് ഇന്നുമറിയില്ല.” സഫാരി ടി. വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് തന്റെ അനുഭവം പങ്കുവെച്ചത്.

റിലീസിന് മുന്നെയുള്ള സിനിമയുടെ സ്പെഷ്യൽ ഷോ കണ്ടതിന് ശേഷം ഈ സിനിമയിൽ അഭിനയിച്ചവർ തന്നെ അവർക്കാർക്കും ഇത് ഇഷ്ടമായില്ലെന്ന് പറഞ്ഞതായും ലാൽ ജോസ് മനസുതുറന്നിരുന്നു.

മലയാള സിനിമയിൽ ആൻ അഗസ്റ്റിൻ അരങ്ങേറ്റം കുറിച്ച സിനിമ കൂടിയായിരുന്നു എൽസമ്മ എന്ന ആൺകുട്ടി. ജഗതി ശ്രീകുമാർ, നെടുമുടി വേണു, കെ. പി. എ. എസി ലളിത, വിജയരാഘവൻ, മണികുട്ടൻ തുടങ്ങീ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍