തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന് ശേഷം ഏറ്റവും പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ് മമ്മൂട്ടി.
കൊച്ചിയിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാറോടിച്ചു വരുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മെഴ്സിഡസ് ബെൻസിന്റെ എ. എം. ജി. സി. എൽ. എ 45 എന്ന മോഡലിലുള്ള ആഡംബര കാറിലാണ് മമ്മൂട്ടി വന്നിറങ്ങിയത്.
ഭാര്യ സുൽഫത്തും, രമേശ് പിഷാരടിയും, നിർമ്മാതാവ് ആന്റോ ജോസഫുമാണ് കൂടെയുണ്ടായിരുന്നത്. ആന്റോ ജോസഫ് തന്നെയാണ് വീഡിയോ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ഈ ലുക്കിൽ ഒരു സിനിമ വന്നാൽ അടിപൊളിയായിരിക്കും എന്നാണ് ആരാധകർ പറയുന്നത്. പുതിയ സിനിമയുടെ ഭാഗമായുള്ള യാത്രയാണ് ഇതെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
View this post on InstagramRead more