ഒരു മണിക്കൂറിനുള്ളില്‍ എല്ലാം പിന്‍വലിക്കണം, ഇല്ലെങ്കില്‍ കോടതി കയറ്റും; നിയമനടപടിയുമായി എആര്‍ റഹ്‌മാന്‍

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയരുന്ന ഗോസിപ്പുകളോട് പ്രതികരിച്ച് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. തന്നെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെയാണ് റഹ്‌മാന്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് റഹ്‌മാന്‍ പറയുന്നത്.

റഹ്‌മാന് വേണ്ടി നര്‍മദാ സമ്പത്ത് അസോസിയേറ്റ്സ് ആന്‍ഡ് അഡ്വക്കേറ്റ്സ് ആണ് വക്കീല്‍ നോട്ടീസ് അയച്ചത്. റഹ്‌മാന്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് റഹ്‌മാന്‍ വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളില്‍ അപകീര്‍ത്തികരമായ കണ്ടന്റുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

വിവാഹമോചനം പ്രഖ്യാപിച്ചതു മുതല്‍ ചില മാധ്യമങ്ങളും യൂട്യൂബര്‍മാരും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇവയിലൊന്നും സത്യമില്ല. റഹ്‌മാനെ അപകീര്‍ത്തിപ്പെടുത്താന്‍ സാങ്കല്‍പ്പികവും വ്യാജവുമായ കഥകള്‍ കെട്ടിച്ചമക്കുകയാണ് എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

അടുത്ത ഒരു മണിക്കൂറിനുള്ളില്‍, അല്ലെങ്കില്‍ പരമാവധി 24 മണിക്കൂറിനുള്ളില്‍ വിദ്വേഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 356 പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, റഹ്‌മാന്‍ വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ റഹ്‌മാന്റെ മ്യൂസിക് ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും വേര്‍പിരിഞ്ഞതായി അറിയിച്ചിരുന്നു. ഇതോടെ മോഹിനി ഡേയുടെ വിവാഹമോചനവും റഹ്‌മാന്റെ വിവാഹമോചനവും തമ്മില്‍ ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ റഹ്‌മാന്റെ മക്കളും മോഹിനി ഡേയും പ്രതികരിച്ചിരുന്നു.

Latest Stories

സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നയിക്കാന്‍ ടി. ആന്റോ ജോര്‍ജ്; ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമനം

ഇന്ത്യന്‍ ടീമില്‍ കലാപം സൃഷ്ടിക്കാന്‍ ഓസീസ് ശ്രമം, രാഹുലിനെ ചൊറിഞ്ഞ് ലിയോണ്‍; സംഭവം ഇങ്ങനെ

BGT 2024: അതുവരെ എല്ലാം ഒകെ ആയിരുന്നു, കോഹ്‌ലി പുറത്താകാൻ കാരണം ആ സംഭവം; ആരാധകർ നിരാശയിൽ

കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നു; കൃത്യമായ വിപണി ഇടപെടല്‍ നടത്തുന്നു; സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 

'ജാഗ്രതൈ'; ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി കനത്ത പിഴയും, ശിക്ഷയും

"എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ആ കിരീടം, അത് നേടണം"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

'അവന്‍ ടീമിന് ഭാരം, നിലവില്‍ ഒരു പ്രയോജനവുമില്ല'; ഓസീസ് താരങ്ങള്‍ പോലും പരിതാപത്തോടെ നോക്കി കാണുന്ന ഇന്ത്യന്‍ താരം

ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻസിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം

എല്ലാം അനുകൂലമായി വന്നപ്പോൾ സഞ്ജുവിന് പണി കിട്ടാൻ സാധ്യത, താരത്തിന്റെ ആഗ്രഹത്തിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി; സംഭവം ഇങ്ങനെ