ഗോപി സുന്ദറിനൊപ്പം ഗ്ലാമര്‍ ലുക്കില്‍ പുതിയ കാമുകി; ചര്‍ച്ചയായി വീഡിയോ

സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് എന്നിവരുമായുള്ള ലിവിംഗ് റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചതും പുതിയ കാമുകിക്കൊപ്പം വെക്കേഷന്‍ ആഘോഷിച്ചതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ, പുതിയ കാമുകി മയോനിക്കൊപ്പം ‘പെരുമാനി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും എത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും ഒരുമിച്ച് ലുലു മാളിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.


ബ്ലാക് ആന്‍ഡ് വൈറ്റ് കോംബിനേഷന്‍ വസ്ത്രം അണിഞ്ഞാണ് ഗോപി സുന്ദറും മയോനിയും ഓഡിയോ ലോഞ്ചിന് എത്തിയത്. മയോനിയുടെ ഗ്ലാമറസ് വസ്ത്രവും ചര്‍ച്ചയാകുന്നുണ്ട്. അതേസമയം, ഗോപി സുന്ദറിനോടുള്ള ഇഷ്ടം വ്യക്തമാക്കി കൊണ്ട് മയോനി അടുത്തിടെ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

”ജെം ഓഫ് എ പേഴ്സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്.”

”സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി” എന്നായിരുന്നു മയോനി സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

Read more