ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കുന്നു; മുഴുവന്‍ ഗാനങ്ങളും വില്‍പ്പനയ്ക്ക്!

പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. താരം തന്റെ മുഴുവന്‍ മ്യൂസിക് കാറ്റലോഗുകളും വില്‍പ്പന നടത്താന്‍ തയാറെടുക്കുന്നതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 മില്യണ്‍ ഡേളറിനാണ് വില്‍പ്പന.

ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ജസ്റ്റിസാണ് അവസാന ആല്‍ബം. 5ാം വയസില്‍ പാട്ടുപാടി ബിലീബേഴ്സിന്റെ ഹൃദയത്തിലേയ്ക്ക് കുടിയേറിയ പോപ് താരം 29ാം വയസിലാണ് സംഗീതലോകത്തോട് വിടപറയാന്‍ തയ്യാറെടുക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് തനിക്ക് റാംസായ് ഹണ്ട് സിന്‍ഡ്രോം ബാധിച്ചതായി വെളിപ്പെടുത്തി ബീബര്‍ രംഗത്ത് വന്നത്. മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്. തന്റെ ആരോഗ്യത്തിലും ഹെയ്ലി ബാള്‍ഡ്വിനുമായുള്ള വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗായകന്റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഗീതം തനിക്ക് ഇനി നല്ലതല്ലെന്നും താരപരിവേഷം തനിക്ക് ഭാരമായി തോന്നുന്നുണ്ടെന്നും ബീബര്‍ ചിന്തിക്കുന്നതായാണ് മറ്റൊരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജസ്റ്റിന്‍ തന്റെ പ്രശ്‌നങ്ങള്‍ പ്രൊഫഷണലുകളുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞു.

ജോലി ചെയ്യുന്നത് അസന്തുഷ്ടനാക്കുന്നതിനാല്‍ അത് ഉപേക്ഷിക്കാനുള്ള തീരുമാനം എടുക്കണമെന്നാണ് അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ് നിര്‍ദേശിച്ചത് എന്നാണ് ഗായകനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇനി കൈയ്യിലുള്ള പണവുമായി ഭാര്യ ഹെയ്‌ലിക്കൊപ്പം സുഖമായി ജീവിക്കാനാണ് ജസ്റ്റിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ