പോപ്പ് ഗായകന് ജസ്റ്റിന് ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. താരം തന്റെ മുഴുവന്‍ മ്യൂസിക് കാറ്റലോഗുകളും വില്‍പ്പന നടത്താന്‍ തയാറെടുക്കുന്നതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 മില്യണ്‍ ഡേളറിനാണ് വില്‍പ്പന.
ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ജസ്റ്റിസാണ് അവസാന ആല്‍ബം. 5ാം വയസില്‍ പാട്ടുപാടി ബിലീബേഴ്സിന്റെ ഹൃദയത്തിലേയ്ക്ക് കുടിയേറിയ പോപ് താരം 29ാം വയസിലാണ് സംഗീതലോകത്തോട് വിടപറയാന്‍ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് തനിക്ക് റാംസായ് ഹണ്ട് സിന്‍ഡ്രോം ബാധിച്ചതായി വെളിപ്പെടുത്തി ബീബര്‍ രംഗത്ത് വന്നത്. മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്. തന്റെ ആരോഗ്യത്തിലും ഹെയ്ലി ബാള്‍ഡ്വിനുമായുള്ള വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗായകന്റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഗീതം തനിക്ക് ഇനി നല്ലതല്ലെന്നും താരപരിവേഷം തനിക്ക് ഭാരമായി തോന്നുന്നുണ്ടെന്നും ബീബര്‍ ചിന്തിക്കുന്നതായാണ് മറ്റൊരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജസ്റ്റിന് തന്റെ പ്രശ്നങ്ങള്‍ പ്രൊഫഷണലുകളുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞു.
Read more
ജോലി ചെയ്യുന്നത് അസന്തുഷ്ടനാക്കുന്നതിനാല് അത് ഉപേക്ഷിക്കാനുള്ള തീരുമാനം എടുക്കണമെന്നാണ് അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ് നിര്‍ദേശിച്ചത് എന്നാണ് ഗായകനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇനി കൈയ്യിലുള്ള പണവുമായി ഭാര്യ ഹെയ്ലിക്കൊപ്പം സുഖമായി ജീവിക്കാനാണ് ജസ്റ്റിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.