കുടവയര്‍ ആണിത്, അല്ലാതെ ഗര്‍ഭിണിയൊന്നുമല്ല..; വിശദീകരണവുമായി ലേഡി ഗാഗ

ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് പോപ്പ് താരം ലേഡി ഗാഗ. കറുത്ത ബോഡികോണ്‍ ഡ്രസ് ധരിച്ച ലേഡി ഗാഗയുടെ വയര്‍ മുന്നോട്ട് തള്ളി നില്‍ക്കുന്നതായുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് ലേഡി ഗാഗ ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

മാത്രമല്ല, സഹോദരി നഥാലി ജെര്‍മനോട്ടയുടെ വിവാഹ ചടങ്ങുകളില്‍ ഓഫ് ഷോള്‍ഡര്‍ ഫുള്‍ ഫ്രോക് ആണ് ഗാഗ അണിഞ്ഞത്. അതിലും ഗര്‍ഭിണിയാണെന്ന് തോന്നിക്കുന്നുണ്ടായിരുന്നു. ഇതോടെ ഗാഗ ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

ഇതോടെയാണ് താന്‍ഗര്‍ഭിണിയല്ലെന്ന് വ്യക്തമാക്കി ഗാഗ രംഗത്തെത്തിയത്. താന്‍ ഗര്‍ഭിണിയല്ലെന്നും ജിമ്മില്‍ പോകാത്തതുകൊണ്ട് വയര്‍ ചാടിയതാണെന്നും ഗാഗ വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഗായിക ഇക്കാര്യം വ്യക്തമാക്കിയത്.

ബിസിനസുകാരനായ മൈക്കിള്‍ പോളന്‍സ്‌കിയുമായി ഡേറ്റിംഗിലാണ് ലേഡി ഗാഗ. 2019ലാണ് ഇരുവരും പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൈക്കിളിനൊപ്പമുള്ള പ്രണയാര്‍ദ്ര ചിത്രങ്ങള്‍ ലേഡി ഗാഗ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ