തന്റെ കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത് ഇംഗ്ലീഷ് ഗായികയും ഗാനരചയിതാവും നടിയുമായ ലില്ലി അലന്. അഡല്‍റ്റ്സ് ഒണ്‍ലി സൈറ്റായ ഒണ്‍ലി ഫാന്‍സ് എന്ന സൈറ്റിലാണ് പാദങ്ങളുടെ ചിത്രങ്ങള്‍ മാത്രം സബ്സ്ക്രിപ്ഷനോടെ ഗായിക പോസ്റ്റ് ചെയ്തത്.
പ്രതിമാസം 850 രൂപയുടെ സബ്സ്ക്രിപ്ഷന് എടുത്താല്‍ മാത്രമേ ഈ ചിത്രങ്ങള്‍ കാണാനാവുകയുള്ളു. സോള്‍ ട്രെയ്ഡര്‍ എന്നാണ് ഒരു ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍. സമ്മര്‍ പെഡിക്യൂര്‍ എന്നാണ് മറ്റൊരു ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
തന്റെ കാലുകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടിയിട്ടുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് എന്തുകൊണ്ട് ഇതൊരു വരുമാനമാര്‍ഗമായി സ്വീകരിച്ചുകൂടാ എന്ന ചിന്ത ലില്ലിയില്‍ ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read more
നടന് കെയ്ത് അലന്റെയും നിര്‍മ്മാതാവ് അലിസണ് ഓവന്റെയും മകളാണ് 39കാരിയായ ലില്ലി. 2005ല്‍ ആണ് ലില്ലി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1988ല്‍ ബാലതാരമായി ടെലിവിഷന്‍ സീരിസില്‍ ലില്ലി അഭിനയിച്ചിട്ടുണ്ട്. 2023ല്‍ പുറത്തിറങ്ങിയ ഡ്രീംലാന്‍ഡ് ആണ് ലില്ലിയുടെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.