സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. ‘അമൃത ഇത്രയും തരം താഴരുത്’ എന്ന ക്യാപ്ഷനോടെ എത്തിയ ഒരു വീഡിയോ ന്യൂസിനെതിരെയാണ് അമൃത പ്രതികരിച്ചത്.
‘അമൃത ഇത്രയും തരം താഴരുത്’ എന്ന ടൈറ്റിലോടെയാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ തന്റെ ബാന്‍ഡ് അംഗവും സുഹൃത്തുമായ സാംസണ്‍ എന്ന ഗായകനൊപ്പം പാട്ടു പാടുന്നതിന്റെ രസകരമായ വീഡിയോ അമൃത പങ്കുവച്ചിരുന്നു.
ആ വീഡിയോയാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. താന്‍ എവിടെയാണ്, എങ്ങനെയാണു തരം താഴ്ന്നതെന്നു മനസ്സിലാകുന്നില്ല എന്ന് പ്രതികരണ വീഡിയോയില്‍ അമൃത പറയുന്നു. വീഡിയോക്ക് എത്തിയ മോശം കമന്റുകള്‍ക്കെതിരെയും താരം പ്രതികരിച്ചു.
Read more
ബാല രക്ഷപ്പെട്ടത് നന്നായി എന്നൊക്കെയാണ് ചില കമന്റുകള്‍. വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നതിനെതിരെ സംസാരിച്ച അമൃത, ഇത്തരം അടിക്കുറിപ്പുകളും തലക്കെട്ടുകളും വേദനിപ്പിക്കുന്നവയാണെന്നും പറഞ്ഞു. മുമ്പും ട്രോളുകളോട് പ്രതികരിച്ച് മറുപടി വീഡിയോയുമായി അമൃത രംഗത്തെത്തിയിട്ടുണ്ട്.