രാഷ്ട്രീയം, പ്രണയം, നര്‍മ്മവും കൂട്ടിയിണക്കി 'പടച്ചോനെ ഇങ്ങള് കാത്തോളീ'; ശ്രീനാഥ് ബാസി ചിത്രം നാളെ തിയേറ്ററുകളില്‍

ശ്രീനാഥ് ബാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ നാളെ മുതല്‍ തിയറ്ററുകളിലെത്തും. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ‘വെള്ളം’, ‘അപ്പന്‍’ എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് പ്രദീപ് കുമാര്‍ കാവുംന്തറയാണ്.

ഗ്രാമീണ പശ്ചാത്തലത്തില്‍ രാഷ്ട്രീയം, പ്രണയം, നര്‍മ്മം, സംഗീതം എന്നിവക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ദിനേശന്‍ എന്ന ഇടതുപക്ഷ നേതാവിനെയാണ് ശ്രീനാഥ് ബാസി അവതരിപ്പിക്കുന്നത്. ഷെയിന്‍ നിഗം നായകനായെത്തിയ മലയാള ചിത്രം ‘ഇഷ്ഖ്’ലൂടെ പ്രേക്ഷകപ്രീതി നേടിയ ആന്‍ ശീതളാണ് നായിക. ഇരുവരും നായികാനായകന്മാരായി അഭിനയിച്ച ആദ്യ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. രേണുക എന്നാണ് ആന്‍ ശീതളിന്റെ കഥാപാത്രത്തിന്റെ പേര്.

വിഷ്ണു പ്രസാദ് ഛായാഗ്രഹണവും കിരണ്‍ ദാസ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഗ്രേസ് ആന്റണി, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, നിര്‍മ്മാതാക്കളില്‍ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Read more

ആര്‍ട്ട് ഡയറക്ടര്‍- അര്‍ക്കന്‍ എസ് കര്‍മ്മ, പാശ്ചാത്തല സംഗീതം- രാം ശരത്, മേയ്ക്കപ്പ്- രഞ്ജിത്ത് മണലിപറമ്പില്‍, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിം?ഗ്- ഹുവൈസ് (മാക്‌സ്സോ) എന്നിവരുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.