പൊന്നമ്മയുടെ ക്രൂര വേഷങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്ത മലയാളി; അത്രമാത്രം അവര്‍ സ്‌നേഹിച്ച അമ്മ മനസ്

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടും ഇത്രയും കാലം ഫീല്‍ഡില്‍ പിടിച്ച് നിന്ന മറ്റൊരു നടിയുണ്ടോയെന്ന് സംശയമാണ്. അഭിനയത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും ആറ് പതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്നു. അമ്മ വേഷങ്ങളാണ് കൂടുതല്‍ കവിയൂര്‍ പൊന്നമ്മ ചെയ്തിട്ടുള്ളതെങ്കിലും അതെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം മോഹന്‍ലാലിന്റെ അമ്മ വേഷം ചെയ്യുന്നത് കാണാനാണ് ആരാധകര്‍ക്കും ഇഷ്ടം.

മുഴുനീള ദുഷ്ട കഥാപാത്രമായി അധികമാരും ഇതുവരെയും കവിയൂര്‍ പൊന്നമ്മെയ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടില്ല. ഹാസ്യവേഷങ്ങളും കുറവാണ്. അങ്ങനെ നോക്കുമ്പോള്‍ കവിയൂര്‍ പൊന്നമ്മ ചെയ്ത ഏതാണ്ട് ഏക മുഴുനീള നെഗറ്റീവ് വേഷം പത്മരാജന്റെ ‘തിങ്കളാഴ്ച്ച നല്ല ദിവസ’ത്തിലെ ജാതിഭ്രാന്തുള്ള അമ്മ വേഷം മാത്രമാണ്. അതിന്റെ കേന്ദ്ര കഥാപാത്രവും പൊന്നമ്മ തന്നെ.

പിന്നീട് പൊന്നമ്മയ്ക്ക് ഏറെ കൈയ്യടി നേടിക്കൊടുത്തത് ‘ആണും പെണ്ണും’ സിനിമയാണ്. ഇതുവരെ ചെയ്തതില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍. നെഗറ്റീവ് ഛായയുള്ള കഥാപാത്രത്തെ ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മ എങ്ങനെ തയ്യാറായെന്നും അത്തരമൊരു കഥയില്‍ എങ്ങനെ അഭിനയിച്ചുവെന്നും പല പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. നെടുമുടി വേണുവും കവിയൂര്‍ പൊന്നമ്മയും വരുന്ന ഭാഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ ഈ കഥാപാത്രത്തെ ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ലെന്നും വളരെ പെട്ടെന്ന് തന്നെ സമ്മതിച്ചെന്നും ആഷിഖ് അബു വ്യക്തമാക്കിയിരുന്നു.

അന്‍പതുകളില്‍ സിനിമയില്‍ എത്തിയതാണ് കവിയൂര്‍ പൊന്നമ്മ. പിന്നീട് ഒന്നിന് വേണ്ടിയും സിനിമയില്‍ നിന്ന് മാറി നിന്നിട്ടില്ല. കൊവിഡ് കാലത്ത് മാത്രമാണ് സിനിമയില്‍ സജീവമല്ലാതിരുന്നത്.

പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ 1945 സെപ്തംബര്‍ പത്തിനാണ് ജനനം. നാടകങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തിയത്. 1962ല്‍ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം ആണ് ആദ്യ ചിത്രം. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ആദ്യകാല നിര്‍മാതാവ് അന്തരിച്ച മണിസ്വാമിയാണ് ഭര്‍ത്താവ്. ഏകമകള്‍ ബിന്ദു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍