തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവരടക്കം 4 താരങ്ങളെ വിലക്കി തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് വന്നില്ല എന്ന കാരണം കൊണ്ടും നിർമ്മാതാവിന് നഷ്ടമുണ്ടാക്കി എന്ന പേരിലുമാണ് ധനുഷിന് വിലക്ക്.
നിർമ്മാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർനാണ് ചിമ്പുവിന് വിലക്കേർപ്പെടുത്തിയത്. അതേസമയം നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ ആയിരിക്കെ യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയുടെ പേരിലാണ് വിശാലിന് വിലക്ക്.
മൂന്ന് പേരെ കൂടാതെ, നിർമ്മാതാവ് മതിയഴകൻ നൽകിയ പരാതിയിൽ നടൻ അഥവയെയും അസ്സോസിയേഷൻ വിലക്കി. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ താരങ്ങൾക്ക് തമിഴ് സിനിമയിലെ ഒരു നിർമ്മാതാവിനൊപ്പവും വർക്ക് ചെയ്യാൻ സാധിക്കില്ല.
Read more
വിശാലിന്റെ ‘മാർക്ക് ആന്റണി’ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഇപ്പോൾ ഈ നടപടി. താരങ്ങൾ ഇതുവരെയും നടപടിയോട് പ്രതികരിച്ചിട്ടില്ല.