തിയേറ്ററുകളില്‍ ദുരന്തമായ 'കങ്കുവ', ബജറ്റിന്റെ പകുതി പോലും നേടാനായില്ല; ഇനി ഒ.ടി.ടിയിലേക്ക്, റിലീസ് തിയതി എത്തി

വന്‍ ഹൈപ്പില്‍ എത്തി നിരാശ സമ്മാനിച്ച ചിത്രമാണ് സൂര്യയുടെ ‘കങ്കുവ’. സൂര്യയ്‌ക്കെതിരെ വന്‍ വിമര്‍ശനങ്ങളും ചിത്രം എത്തിയതിന് പിന്നാലെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നാണ് കങ്കുവ. 350 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് അതിന്റെ പകുതി പോലും തിയേറ്ററുകളില്‍ നിന്ന് നേടാനായിട്ടില്ല. 100 കോടിയോളം കളക്ഷന്‍ മാത്രമാണ് സിനിമയ്ക്ക് നേടാനായിട്ടുള്ളു.

നവംബര്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ഉടന്‍ തന്നെ ഒ.ടി.ടിയിലും എത്തുകയാണ്. കങ്കുവയുടെ ഒ.ടി.ടി അവകാശങ്ങള്‍ ആമസോണ്‍ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്. ഡിസംബര്‍ 13ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സിനിമ റിലീസ് ചെയ്ത് എട്ട് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും ഒ.ടി.ടി സ്ട്രീമിങ് എന്നായിരുന്നു ആദ്യത്തെ കരാര്‍.

എന്നാല്‍ തിയേറ്ററുകളിലെ മോശം പ്രകടനം കണക്കിലെടുത്ത് ചിത്രം ഡിസംബര്‍ 13ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയുന്നത്. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകള്‍ മാത്രമാകും ഇപ്പോള്‍ റിലീസ് ചെയ്യുക. ഹിന്ദി പതിപ്പ് ജനുവരിയിലാകും റിലീസ് ചെയ്യുക എന്നും സൂചനകളുണ്ട്.

ചിത്രത്തില്‍ കങ്കുവ, ഫ്രാന്‍സിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തിയത്. ബോളിവുഡ് നടന്‍ ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇവര്‍ക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണന്‍, ദിഷ പഠാനി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Latest Stories

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി; മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ മരിച്ചു

സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം തട്ടിയെടുക്കാൻ റിഷഭ് പന്ത്; മലയാളി താരത്തിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

ഏക്‌നാഥ് ഷിൻഡെ ഇടഞ്ഞു തന്നെ; മഹായുതി നേതാക്കളുടെ യോഗം ഇന്നും റദ്ധാക്കി

"രണ്ടാം ടെസ്റ്റിൽ നിന്ന് ആ താരം പുറത്താകും, അതിലൂടെ വിരമിക്കും"; തുറന്നടിച്ച് ഹർഭജൻ സിങ്

തിരുവണ്ണാമല ഉരുൾപൊട്ടൽ; നാല് മൃതദേഹങ്ങൾ കണ്ടെത്തി, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം ഊർജിതമാക്കി

WTC 2025: ഫൈനലിലേക്ക് കയറാൻ ഇന്ത്യയുടെ അവസാനത്തെ വഴി ഇതാണ്: സംഭവം ഇങ്ങനെ

കനത്ത മഴ തുടരുന്നു; ചൊവ്വാഴ്ച രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

"ആ ഇന്ത്യൻ താരത്തിന് ഞങ്ങൾ കൂടിയ ഡോസ് കരുതി വെച്ചിട്ടുണ്ട്, പണി കൊടുത്തിരിക്കും"; അപകട സൂചന നൽകി മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

"സഞ്ജുവിന് നിർണായകമായത് ആ ഒരു തീരുമാനമാണ്"; മുൻ മലയാളി അമ്പയറുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അദാനി കാര്യത്തില്‍ സമരത്തിന് മമതയ്ക്ക് താല്‍പര്യമില്ല