ഇന്ത്യൻ 2വിനെ പ്രശംസിച്ച് ലോകേഷ് കനകരാജ്; കനകരാജിനെ ട്രോളി സോഷ്യൽ മീഡിയ

വമ്പൻ ഹൈപ്പിൽ എത്തിയ ഷങ്കർ- കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ കളക്ഷൻ നേടുന്നതിൽ വിജയിച്ചെങ്കിലും, പ്രേക്ഷക പ്രശംസ നേടുന്നതിൽ ചിത്രം പരാജയപ്പെട്ടിരുന്നു. കൂടാതെ നിരവധി വിമർശനങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിന് പോലും ചിത്രത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

അതേസമയം ചിത്രത്തെ പ്രശംസിച്ച് സംവിധായകരായ കാർത്തിക് സുബ്ബരാജ്, ലോകേഷ് കനകരാജ് എന്നിവർ രംഗത്തുവന്നിരുന്നു. “നമ്മുടെ ഉലകനായകന്‍ സാറിന്റെ ക്രാഫ്റ്റിനോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഇന്ത്യന്‍ 2. മഹത്തായ ദര്‍ശനങ്ങള്‍ വലിയ തോതില്‍ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് ശങ്കര്‍ സാറിന് അഭിനന്ദനങ്ങള്‍, അതോടൊപ്പം ഉജ്ജ്വലമായ പശ്ചാത്തല സംഗീതം ഒരുക്കിയ അനിരുദ്ധിനും ആശംസകൾ.” എന്നായിരുന്നു ലോകേഷ് കനകരാജ് എക്സിൽ കുറിച്ചത്.

കുറിപ്പ് പങ്കുവെച്ചതോടുകൂടി നിരവധി പേരാണ് ലോകേഷിനെ ട്രോളി രംഗത്തുവന്നത്. ‘സ്പൂഫ്’ എന്നെഴുതിയ ലോകേഷിന് അക്ഷരത്തെറ്റ് സംഭവിച്ച് ‘പ്രൂഫ്’ എന്നായിപ്പോയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കൂടാതെ ഇത്തരം സിനിമകളെ പൊക്കിപറഞ്ഞാലേ സിനിമയിൽ ലോകേഷിന് നിലനിൽക്കാൻ സാധിക്കുകയൊളളൂവെന്നും ചിലർ കുറിച്ചു.

1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വലാണ് ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സേനാപതി എന്ന സ്വാതന്ത്ര്യ സമര നായകനായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
20 വർഷത്തിനു ശേഷമാണ് കമലും ഷങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി