വമ്പൻ ഹൈപ്പിൽ എത്തിയ ഷങ്കർ- കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ കളക്ഷൻ നേടുന്നതിൽ വിജയിച്ചെങ്കിലും, പ്രേക്ഷക പ്രശംസ നേടുന്നതിൽ ചിത്രം പരാജയപ്പെട്ടിരുന്നു. കൂടാതെ നിരവധി വിമർശനങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിന് പോലും ചിത്രത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
അതേസമയം ചിത്രത്തെ പ്രശംസിച്ച് സംവിധായകരായ കാർത്തിക് സുബ്ബരാജ്, ലോകേഷ് കനകരാജ് എന്നിവർ രംഗത്തുവന്നിരുന്നു. “നമ്മുടെ ഉലകനായകന്‍ സാറിന്റെ ക്രാഫ്റ്റിനോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഇന്ത്യന്‍ 2. മഹത്തായ ദര്‍ശനങ്ങള്‍ വലിയ തോതില്‍ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് ശങ്കര്‍ സാറിന് അഭിനന്ദനങ്ങള്‍, അതോടൊപ്പം ഉജ്ജ്വലമായ പശ്ചാത്തല സംഗീതം ഒരുക്കിയ അനിരുദ്ധിനും ആശംസകൾ.” എന്നായിരുന്നു ലോകേഷ് കനകരാജ് എക്സിൽ കുറിച്ചത്.
കുറിപ്പ് പങ്കുവെച്ചതോടുകൂടി നിരവധി പേരാണ് ലോകേഷിനെ ട്രോളി രംഗത്തുവന്നത്. ‘സ്പൂഫ്’ എന്നെഴുതിയ ലോകേഷിന് അക്ഷരത്തെറ്റ് സംഭവിച്ച് ‘പ്രൂഫ്’ എന്നായിപ്പോയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കൂടാതെ ഇത്തരം സിനിമകളെ പൊക്കിപറഞ്ഞാലേ സിനിമയിൽ ലോകേഷിന് നിലനിൽക്കാൻ സാധിക്കുകയൊളളൂവെന്നും ചിലർ കുറിച്ചു.
#Indian2 is proof of our #Ulaganayagan @ikamalhaasan sir’s commitment to his craft. Kudos to @shankarshanmugh sir for bringing grand visions to life on a massive scale with @anirudhofficial’s scintillating background score for the film! 🤗❤️
Can’t wait for #Indian3 🔥🔥
— Lokesh Kanagaraj (@Dir_Lokesh) July 13, 2024
1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വലാണ് ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സേനാപതി എന്ന സ്വാതന്ത്ര്യ സമര നായകനായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്.
Read more
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
20 വർഷത്തിനു ശേഷമാണ് കമലും ഷങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്.