'ദ ഗോട്ട്' വിവാദത്തില്‍, വിജയ് ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യം; തെലുങ്ക് സംവിധായകന്‍ രംഗത്ത്

വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദം. വെങ്കട് പ്രഭു ഒരുക്കുന്ന ചിത്രത്തിന് ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ അഥവാ ഗോട്ട് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പുതുവത്സര ദിനത്തില്‍ ആയിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു കൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്.

തെലുങ്ക് സംവിധായകന്‍ നരേഷ് കുപ്പിളിയാണ് ഗോട്ട് എന്ന പേരിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന് ഗോട്ട് എന്നാണ് നരേഷ് നല്‍കിയിരിക്കുന്നത്. തന്റെ ചിത്രത്തിന്റെ പ്രമോഷന്‍ നടക്കുകയാണ്, ചുരുങ്ങിയ സമയത്തില്‍ സിനിമയുടെ പേര് മാറ്റാനാകില്ല എന്നാണ് നരേഷ് കുപ്പിളിയുടെ പരാതി.

അതേസമയം, ഈ ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. യൂണിഫോമില്‍ നില്‍ക്കുന്ന രണ്ട് വിജയ്‌യുടെ ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ എത്തിയത്. മുകളില്‍ ഒരു യുദ്ധവിമാനവും പിന്നില്‍ ഒരു പാരച്യൂട്ടും കിടക്കുന്നത്കാണാം.

‘വെളിച്ചത്തിന് ഇരുട്ടിനെ വിഴുങ്ങാന്‍ കഴിയും, എന്നാല്‍ ഇരുട്ടിന് വെളിച്ചത്തെ ദഹിപ്പിക്കാന്‍ കഴിയില്ല’ എന്ന ടാഗ്ലൈനും പോസ്റ്ററിലുണ്ട്. മൈക്ക് മോഹന്‍, പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ടൈം ട്രാവല്‍ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

"സഞ്ജുവിനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ, അതിലും കേമനായ മറ്റൊരു താരം ഇന്ത്യൻ ടീമിൽ ഉണ്ട്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം; തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..