സംവിധായകന് ഒപ്പം കിടക്ക പങ്കിടണം പകരം വലിയൊരു ബ്രേക്കിംഗ് ചിത്രം കിട്ടും, ആദ്യം പ്രലോഭനം പിന്നെ ഭീഷണി: വെളിപ്പെടുത്തി നടി ദിവ്യങ്ക ത്രിപാഠി

താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ച് നടി ദിവ്യങ്ക ത്രിപാഠി. കിടക്ക പങ്കിടണം പകരം നിങ്ങള്‍ക്ക് വലിയൊരു ബ്രേക്കിങ് സിനിമ നല്‍കും എന്നാണ് സംവിധായകന്‍ പറഞ്ഞതെന്ന് ദിവ്യങ്ക പറയുന്നു. തന്നെ കുറിച്ച് വ്യാജ വാര്‍ത്ത പരത്തിയതായും നടി പറയുന്നു.

ഒരു ഷോ അവസാനിച്ചു കഴിഞ്ഞാല്‍ അവിടെ അടുത്ത പ്രശ്നം തുടങ്ങും. കൈയ്യില്‍ പണമേ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ബില്ലുകളും ഇഎംഐയുമെല്ലാം താന്‍ തനിച്ച് അടയ്ക്കേണ്ടിയിരുന്നു. ഒരുപാട് സമ്മര്‍ദങ്ങളില്‍പ്പെട്ടിരുന്ന സമയം.

അങ്ങനെയിരിക്കേയാണ് ഒരു സിനിമയില്‍ അവസരം വരുന്നത്. സംവിധായകനൊപ്പം കിടക്ക പങ്കിടണം, പകരം വലിയൊരു ബ്രേക്കിങ് ചിത്രം നിങ്ങള്‍ക്കു കിട്ടും. ഇതായിരുന്നു തനിക്ക് വന്ന ഓഫര്‍. എല്ലാവരും ഇങ്ങനെ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാണ് അവര്‍ നിങ്ങളെ പ്രലോഭിപ്പിക്കുക.

അവര്‍ക്കൊപ്പം പോയില്ലെങ്കില്‍ ചിലപ്പോള്‍ നമ്മുടെ കരിയര്‍ നശിപ്പിക്കുമെന്ന ഭീഷണി വരെ അവര്‍ ഉയര്‍ത്തും. ഒരിക്കല്‍ ഒരു പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ ഉപദേശം കേള്‍ക്കാതിരുന്നതിന് അയാള്‍ പ്രതികാരത്തോടെ തന്നോട് പെരുമാറി. തന്നെ കുറിച്ച് വ്യാജ വാര്‍ത്ത പരത്തി.

Read more

ഇത് തന്റെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും താന്‍ സിനിമയ്ക്ക് യോജിച്ച ആളല്ലന്നും ഒപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളാണ് എന്ന നിലയില്‍ മുദ്രകുത്തപ്പെട്ടതായും ദിവ്യങ്ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യങ്ക.