ആരതി പൊടിയുമായുള്ള വിവാഹം; ആരാധകരോട് തുറന്നുപറഞ്ഞ് റോബിന്‍

ബിഗ് ബോസ് നാലാം സീസണിലെ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള റോബിന്റെ പ്രതികരണമാണ് വൈറലായിരിക്കുന്നത്.’പലരും പറയുന്നുണ്ട് എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന്, എന്നാല്‍ ഇതുവരെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല.

പക്ഷെ ഞാന്‍ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ? ആരതി പൊടി’, റോബിന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് താരം വിവാഹവിശേഷം പങ്കുവെച്ചത്.

Read more

ഫാഷന്‍ ഡിസൈനറും അവതാരകയുമാണ് ആരതി പൊടി. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ആരതിയും റോബിനുമായി നടന്ന അഭിമുഖം ഏറെ വൈറലായിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു.
നിലവില്‍ സിനിമയിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് റോബിന്‍ രാധാകൃഷ്ണന്‍. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത് ചിത്രത്തില്‍ അദ്ദേഹം നായകനാകും. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ് ലീ’ എന്ന സിനിമയിലും റോബിന്‍ അഭിനയിക്കുന്നുണ്ട്.