'അന്ന് കിലുക്കത്തിലെ ആ സീൻ കാരണം പ്രിയന് ഷൂട്ട് നിർത്തി വെയ്ക്കേണ്ടി വന്നു'; ജ​ഗതി ശ്രീകുമാർ

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട സിനിമയാണ് ‘കിലുക്കം’. ചിത്രത്തിൽ നിശ്ചലായി എത്തിയ ജ​ഗതിയുടെ പല സീനുകളും വൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രസകരമായ സംഭവത്തെ കുറിച്ച് മുൻപ് ജ​ഗതി പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കെെരളി ടിവിയുടെ ‍അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് ജ​ഗതി പറയുന്നത്.

കിലുക്കത്തിൽ ജനാല ഗ്ലാസിൽ നക്കുന്ന സീൻ സ്ക്രിപ്റ്റിലുണ്ടായിരുന്നോ എന്ന അവതാരകൻ ചോദിച്ചതിന് മറുപടിയയി “ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. അതപ്പോൾ തോന്നിയതാണ്. മഞ്ഞ് കൊണ്ട് മങ്ങിയിരിക്കുന്ന ജനാല തുണികൊണ്ടോന്നും തുടക്കാനുള്ള ക്ഷമ നിശ്ചലിനില്ല,

എങ്ങനെയേങ്കിലും അകത്ത് എന്താണ് നടക്കുന്നതെന്ന് കാണാൻ വേണ്ടി ഗ്ലാസ് അങ്ങ് നക്കി തുടച്ചു. അതാണ് അന്ന് സംഭവിച്ചത്.  അത് കണ്ടു അന്ന് ക്യാമറയിൽ നോക്കി നിന്ന പ്രിയൻ വരെ ചിരിച്ചുവെന്നുമാണ് ജഗതി ശ്രീകുമാർ പറഞ്ഞത്.

പ്രിയദർശൻ നന്നായി ചിരിക്കുന്ന ആളാണ് അദ്ദേഹം ചിരി തുടങ്ങിയാൽ പിന്നെ നിർത്തില്ലെന്നും അങ്ങനെ അന്ന് ആ സീൻ കഴിഞ്ഞ് സിനിമ നിർത്തി വെക്കേണ്ട അവസ്ഥ വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..