ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രമാണ് ‘ലിയോ’യ്ക്ക് വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് ആരാധകരും സിനിമാലോകവും. തങ്ങളുടെ പ്രിയതാരങ്ങളുടെ സിനിമകൾക്ക് ആരാധകരുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഫാൻസ് ഷോകൾ പതിവാണ്. എന്നാൽ റെക്കോര്‍ഡ് ഫാന്‍സ് ഷോകളിലൂടെ വിസ്മയിപ്പിക്കാൻ എത്തുകയാണ് ലിയോ.
റിലീസ് ദിനത്തിൽ ലിയോയ്ക്ക് 24 മണിക്കൂര്‍ നീളുന്ന മാരത്തോണ്‍ ഫാന്‍സ് ഷോകളാണ് നടക്കുക. വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്പന്സിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ്.എ മള്‍ട്ടിപ്ലെക്സിലാണ് മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
#Leo MEGA 24 Hours fans show is planning by @PriyamudanNanbs in SA Multiplex Pulluvila, Trivandrum, Kerala 👏🔥
MARATHON FANS SHOWS – THE VERY FIRST TIME 🔥🔥🔥
4 am, 7 am, 11 am, 2 pm, 6 pm, 9.30 pm, 11.59 pm, Oct 20 – 4 am…
Now it’s #Leo‘s turn 🔥🔥🔥 pic.twitter.com/HIPpJSs1HY
— AB George (@AbGeorge_) September 13, 2023
കേരളത്തില്‍ ബിഗ് റിലീസുകളുടെ ഫാന്‍സ് ഷോകൾ പുലര്‍ച്ചെ നാലിനാണ് ആരംഭിക്കാറ്. ലിയോ റിലീസ് ചെയ്യുന്ന ഒക്ടോബര്‍ 19ന് പുലര്‍ച്ചെ 4ന് ആരംഭിച്ച് 7, 11, 2, 6, 9.30, 11.59, ഒക്ടോബര്‍ 20ന് പുലര്‍ച്ചെ 4 എന്നിങ്ങനെയാണ് ഷോകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.
Read more
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം ആക്ഷൻ- ത്രില്ലർ ജോണറിലായിരിക്കും പുറത്തിറങ്ങുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. വിജയ്നെ കൂടാതെ തൃഷ, സഞ്ജയ് ദത്ത്, അർജ്ജുൻ സർജ, പ്രിയ ആനന്ദ്, ഗൌതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, സാൻഡി, മിഷ്ക്കിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.