ഹവായില്‍ സുക്കര്‍ബര്‍ഗ്ഗ് സ്വന്തമാക്കിയത് 1300 ഏക്കര്‍ !

ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക സുക്കര്‍ബര്‍ഗ്ഗും ഭാര്യ പ്രിസില ചാനും ചേര്‍ന്ന് ഹവായ് ദ്വീപസമൂഹങ്ങളിലെ കൗവായ് ദ്വീപില്‍ 600 ഏക്കര്‍ സ്വന്തമാക്കിയത് 53 മില്യണ്‍ ഡോളറിന്. തദ്ദേശീയ പ്രകൃതി പരിപാലന സംഘടനയായ വൈയോളി കോര്‍പ്പറേഷനില്‍നിന്നാണ് ഭൂമി വാങ്ങിയത്.

2019-ലെ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രകാരം 117 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള മാര്‍ക്ക്- പ്രിസില ദമ്പതികള്‍ ഹവായിര്‍ 2014 ല്‍ 100 മില്യണ്‍ ഡോളറിന് 700 ഏക്കര്‍ ഭൂമി ഹവായില്‍ത്തന്നെ വാങ്ങിയിരുന്നു. അതുവരെ 19-ആം നൂറ്റാണ്ടിന്‍റെ മദ്ധ്യംമുതല്‍ ഹവായ് സ്വദേശികളായ ചിലര്‍ക്ക് പിതൃസ്വത്തായി കട്ടിയിരുന്ന കുലീന ലാന്‍റ്സ് എന്നറിയപ്പെടുന്ന ഈ പ്രദേശത്തിനുമേല്‍ ചില അവകാശത്തര്‍ക്കങ്ങള്‍ നിലവിലിരുന്നു.

പ്രകൃതി-വന്യജീവിസംരക്ഷണം, കൃഷി ഇവയിലെല്ലാം അതീവ തത്പരരായ സുക്കര്‍ബര്‍ഗ്ഗ് ദമ്പതികള്‍ വൈയോളി കോര്‍പ്പറേഷനുപുറമേ സമാനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മറ്റു പല സംഘടനകളുമായും ഏതാനും കൊല്ലങ്ങളായി സഹകരിച്ചുപോരികയാണ്. ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ ഏണ്ണപ്പെട്ട പ്രദേശങ്ങളിലൊന്നാണ് പസഫിക്ക് മഹാസമുദ്രത്തിനു നടുവില്‍ സ്ഥിതിചെയ്യുന്ന ഹവായ് ദ്വീപസമൂഹം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്