IND VS ENG: നീ അത്ര വിശാലമനസുള്ളവൻ ആയി പുണ്യാളൻ ആകേണ്ട, കാണിച്ച പ്രവർത്തി മോശമായി പോയി; ഇന്ത്യൻ താരത്തിനെതിരെ ഇതിഹാസം

No description available.

ഇന്നലെ നടന്ന ഇംഗ്ലണ്ടിന് എതിരായിട്ടുള്ള ആദ്യ ഏകദിന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നാഗ്പൂർ, വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ (87) ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യർ (59), അക്സർ പട്ടേൽ (52) എന്നിവരുടെ ഇന്നിംഗ്സുകളും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. സൂപ്പർ താരവും നായകനുമായ രോഹിത് ശർമ്മ( 2 ) ജയ്‌സ്വാൾ (15 ) എന്നിവരാണ് നിരാശപെടുത്തിയത്.

ക്രിക്കറ്റിനെ നമ്മൾ ഒരു ടീം ഗെയിം ആയിട്ടാണ് കാണുന്നത്. എന്നാൽ ചില സമയത്ത് ടീം അംഗങ്ങളെ സഹായിക്കാനുള്ള നമ്മുടെ നല്ല മനസ് അതെ ടീമിന് തന്നെ പറയായാകുന്നതും കണ്ടിട്ടുണ്ട്. ആദ്യ ഏകദിനത്തിൽ കെ എൽ രാഹുലിൻ്റെ ഇന്നിംഗ്‌സിനെ വിമർശിച്ച് സംസാരിച്ച ഗവാസ്‌ക്കർ ചില സമയത്ത് നമുക്ക് ഈ സഹായം പാരയാകുമെന്നും പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. സാഹചര്യത്തിനനുസരിച്ച് കളിക്കാത്തതിന് മുൻ ഇന്ത്യൻ ഇതിഹാസം കെഎൽ രാഹുലിനെ വിമർശിക്കുകയും സെഞ്ച്വറി നേടാൻ ഗില്ലിനെ സഹായിക്കാൻ പോയതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

അക്‌സർ പട്ടേൽ പുറത്തായതിന് ശേഷം ക്രീസിൽ എത്തിയ രാഹുൽ സെഞ്ചുറിയിലേക്ക് നീങ്ങുക ആയിരുന്ന ഗില്ലിനെ സഹായിക്കാനുള്ള ഇന്നിങ്‌സാണ് കളിച്ചത്. മുൻ താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ “ഇതൊരു ടീം ഗെയിമാണ്, നിങ്ങൾ അത് ചെയ്യേണ്ടതില്ല,” അദ്ദേഹം ആക്രോശിച്ചു. “അവൻ തൻ്റെ സ്വാഭാവിക ഗെയിം കളിക്കണം, തൻ്റെ പങ്കാളിയെ നൂറ് നേടാൻ സഹായിക്കുന്നതിന് വേണ്ടി മാത്രം ഒന്നും ചെയ്യരുത്.”

Read more

രാഹുലിൻ്റെ പുറത്താകൽ ഗില്ലിനെ സമ്മർദ്ദത്തിലാക്കി, തൻ്റെ സെഞ്ച്വറിയിലെത്താൻ ശ്രമിച്ച ഗില്ലും 87 റൺസിന് പുറത്തായി. അതുവരെ ഉജ്ജ്വലമായി കളിച്ച ഗിൽ രാഹുൽ കൂടി പോയതോടെ അത്രയും നേരം കാണിച്ച ക്ഷമ വിട്ടു. ശ്രേയസ് അയ്യർ, അക്സർ പട്ടേൽ എന്നിവരുമായുള്ള കൂട്ടുകെട്ട് മനോഹമാരായിട്ടാണ് പോയത്.