ബാറുകള്‍ വഴി മദ്യം പാഴ്‌സൽ; അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം ഇറങ്ങി

ബാറുകള്‍ വഴി പാഴ്സലായി മദ്യം വിൽക്കുന്നതിനായി അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി. ലോക്ക് ഡൗണിന് ശേഷം ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയർ വൈൻ പാർലറുകളും തുറക്കും. 18-നോ 19-നോ മദ്യശാലകള്‍ തുറക്കാനാണ് നീക്കം എന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Read more

അടിയന്തിര സാഹചര്യത്തിൽ സർക്കാർ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളിൽ കൗണ്ടർ വഴി മദ്യവും ബിയറും പാഴ്സൽ വിൽക്കുന്നതിന് വിജ്ഞാപനത്തിൽ അനുമതി നൽകുന്നുണ്ട്. അതേ സമയം ഓണ്‍ലൈൻ ടോക്കണ്‍ വഴി മദ്യവിൽപ്പനക്കായുള്ള ആപ്പ് തയ്യാറാക്കാനുള്ള കമ്പനിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. സ്റ്റാർട്ട് മിഷൻ കണ്ടെത്തിയ എറണാകുളം ആസ്ഥാനമായ ഒരു കമ്പിയുമായി ഇന്ന് ചർച്ച നടന്നു. കര‍ാർ ഒപ്പിട്ടശേഷം ട്രയല്‍ റണ്‍ നടക്കും. 29 അപേക്ഷകളിൽ നിന്നാണ് ഒരു കമ്പനിയെ കണ്ടെത്തിയത്.