ഐ.ടി മേഖലയില്‍ ഒരു കൊല്ലം ജോലി പോയവര്‍ 1.25 ലക്ഷം, കോവിഡിന് ശേഷം പിരിച്ചു വിടപ്പെട്ടവര്‍ 2.20 ലക്ഷം

ഐ ടി മേഖലയില്‍ ഒരു കൊല്ലം ജോലി പോയത് 1.25 ലക്ഷം പേര്‍ക്കെന്ന് കണക്കുകള്‍. ലോകമെങ്ങമുള്ള 794 ഐ ടി കമ്പനികളില്‍ നിന്നായാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്. ആമസോണ്‍ പതിനായിരം പേരെയും, മെറ്റ പതിനൊന്നായിരം പേരെയും, ട്വിറ്റര്‍ 3200 പേരെയും പിരിച്ചുവിട്ടുവെന്ന വാര്‍ത്തകള്‍ അടുത്തയിടെ പുറത്ത് വന്നിരുന്നു.

കോവിഡ് ആരംഭിച്ചതിനു ശേഷമുള്ള കണക്ക് നോക്കിയാല്‍ 1333 ഐടി കമ്പനികളില്‍നിന്ന് പിരിച്ചുവിട്ടത് 2.20 ലക്ഷം ജീവനക്കാരെ എന്നാണ് ഏകദേശ കണക്ക് ഉല്‍പാദനം വരുമാനം വളര്‍ച്ച എന്നിവയുടെ കുറവാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആമസോണ്‍ ലോകമെങ്ങമുള്ള തങ്ങളുടെ ഓഫീസുകളില്‍ നിന്ന് പതിനായിരത്തോളം പേരെ പിരിച്ചുവിടുകയാണെന്നാ് സൂചന. 2020 ന് ശേഷം ടെക് ലോകത്ത് നിന്ന് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടത് മെറ്റയാണ്. തങ്ങളുടെ ജീവനക്കാരില്‍ ഏകദേശം പകുതിയോളം പേരെയാണ് ട്വിറ്റര്‍ പിരിച്ചച്ചുവിട്ടത്. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനികളാണ് ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ നടത്തുന്നതെന്നാണ് അറിവ്.

Read more

അതോടൊപ്പം തന്നെ റീടെയില്‍, ഹെല്‍ത്ത്‌കെയര്‍, ഫുഡ് ടെക്‌നോളജി മേഖലകളിലെ കമ്പനികളിലും വലിയ തോതില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നുണ്ട്.