കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിയത് 1.48 കോടി; ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കെഎസ്എഫ്ഇ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് വന്‍ തട്ടിപ്പ് നടത്തിയതായി പരാതി. മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ ശാഖ മാനേജര്‍ നല്‍കിയ പരാതിയില്‍ കെഎസ്എഫ്ഇ ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട് സ്വദേശികളായ അബ്ദുല്‍ നിഷാദ്, മുഹമ്മദ് അഷ്‌റഫ്, റഷീദ് അലി, മുഹമ്മദ് ഷരീഫ് എന്നിവരെ കൂടാതെ കെഎസ്എഫ്ഇ ജീവനക്കാരന്‍ രാജനെതിരെയും പൊലീസ് കേസെടുത്തു. രാജന്‍ കെഎസ്എഫ്ഇ വളാഞ്ചേരി ശാഖയിലെ സ്വര്‍ണ്ണം പരിശോധിക്കുന്ന അപ്രൈസര്‍ ആയിരുന്നു. ശാഖയിലെത്തുന്ന സ്വര്‍ണത്തില്‍ കൃത്രിമം കണ്ടെത്തേണ്ട രാജന്റെ സഹായത്തോടെയാണ് വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് മാനേജരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. പത്ത് അക്കൗണ്ടുകളിലൂടെയാണ് സംഘം സ്വര്‍ണ്ണം പണയം വച്ചത്. ചില ചിട്ടിയ്ക്ക് ജാമ്യമായും മുക്കുപണ്ടമാണ് വച്ചത്. സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?