സംസ്ഥാനത്ത് മുന്നറിയിപ്പില്ലാതെ 11 ട്രെയിനുകൾ ഇന്ന് റദ്ദാക്കി

സംസ്ഥാനത്ത് മുന്നറിയിപ്പില്ലാതെ 11 ട്രെയിനുകൾ ഇന്ന് റദ്ദാക്കി. നാഗർകോവിൽ- കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്. എന്നാൽ ഇത് സംബന്ധിച്ച് പുലർച്ചെയാണ് യാത്രക്കാർക്ക് അറിവ് ലഭിച്ചത്. 11 ട്രെയിനുകൾ പൂർണമായും റദ്ദാക്കിയത് കൂടാതെ14 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

കൊച്ചുവേളി- നാഗർകോവിൽ സ്പെഷ്യൽ ഷെഡ്യൂൾ, തിരുനെൽവേലി- നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ, നാഗർകോവിൽ- കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ, കന്യാകുമാരി- കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം- ആലപ്പുഴ സ്പെഷ്യൽ, കൊല്ലം- തിരുവനന്തപുരം സ്പെഷ്യൽ എന്നിവയാണ് പൂർണമായും റദ്ദാക്കിയ 11 ട്രെയിനുകൾ. അവധി സമയത്തെ മുന്നറിയിപ്പില്ലാതെയുള്ള ട്രെയിൻ റദ്ദാക്കൽ യാത്രക്കാരെ കാര്യമായി ബാധിക്കും.