തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. ആകെ 19 സ്ഥാനാര്‍ത്ഥികള്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ട്. ഇടതു സ്ഥാനാര്‍ത്ഥിയുടെ പേരിനോടു സാമ്യമുള്ള ജോമോന്‍ ജോസഫും പത്രിക നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനവും സ്ഥാനാര്‍ത്ഥിയായുണ്ട്. പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. ശനിയാഴ്ച വരെ പത്രിക പിന്‍വലിക്കാം.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് അപര ഭീഷണി ഇല്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജോമോന്‍ ജോസഫ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് ജോമോന്റെ അവകാശവാദം
അലങ്കരിച്ച സൈക്കിള്‍ റിക്ഷയില്‍ എത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധ സൂചകമായാണ് ഉമയും സംഘവും സൈക്കിള്‍ റിക്ഷയിലെത്തിയത്.
സിപിഎം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ല സെക്രട്ടറി പി രാജു, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തുടങ്ങിയവര്‍ക്കൊപ്പമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
Read more
പിടി തോമസ് മരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കരമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പി.ടി തോമസ് ജയിച്ചിരു