സ്വര്‍ണക്കടത്ത് കേസിലെ വിചാരണയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് നല്‍കിയത് 31 ലക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ വിചാരണയ്ക്ക് വേണ്ടി അഭിഭാഷകനായ കപില്‍ സിബലിന് നല്‍കിയ പ്രതിഫലമാണ് 31 ലക്ഷം രൂപയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് ബംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത്. കേസില്‍ മെയ് 7ന് സുപ്രീം കോടതിയില്‍ ഹാജരായതിന് കപില്‍ സിബലിന് 5.50 ലക്ഷം രൂപ നല്‍കിയിരുന്നു.
Read more
നവംബര്‍ 5ന് ആണ് കപില്‍ സിബലിന് പണം അനുവദിച്ചത്. കേസില്‍ ഒക്ടോബര്‍ 10ന് ഹാജരായതിനും കപില്‍ സിബലിന് 15.50 ലക്ഷം അനുവദിച്ചിരുന്നു. ഒരു സിറ്റിംഗിന് 15.50 ലക്ഷം രൂപയാണ് കപില്‍ സിബലിന്റെ പ്രതിഫലം.