'ബി. അശോക് ഉത്തരേന്ത്യയിലെ ഗോശാലയില്‍ ചെയര്‍മാനാകേണ്ട ആള്‍, വീട്ടില്‍ കയറി മറുപടി പറയാനറിയാം', സി.ഐ.ടി.യു

കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഐടിയു നേതാവ്. ഏത് സുരക്ഷയ്ക്കുള്ളില്‍ ഇരുന്നാലും വേണ്ടിവന്നാല്‍ ചെയര്‍മാന്റെ വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു പറഞ്ഞു. തിരുത്താന്‍ ജനങ്ങള്‍ ഇറങ്ങിയാല്‍ അശോകിന് കേരളത്തില്‍ ജീവിക്കാന്‍ പറ്റില്ല. നാട്ടിലിറങ്ങിയാല്‍ അശോകും സാധാരണക്കാരന്‍ തന്നെയാണെന്ന് മധു പറഞ്ഞു.

ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാന്‍ ആയി ഇരിക്കേണ്ടയാളാണ് ബി അശോകെന്നും, നല്ല കാളകള്‍ക്ക് നല്ല ഡിമാനന്റാണെന്നും മധു പരിഹസിച്ചു. അശോകിന്റെ നടപടികള്‍ക്ക് അധിക നാളത്തെ ആയുസ്സില്ല. ജനാധിപത്യപരമായി സമരം ചെയ്യുന്ന ട്രേഡ് യൂണിയന്‍ നേതാക്കളെയും വനിതകളേയും പരിഹസിച്ചാല്‍ അതിനുള്ള മറുപടി പറയാന്‍ തങ്ങള്‍ക്ക് അറിയാമെന്നും മധു മുന്നറിയിപ്പ് നല്‍കി.

അതേസമയം കെഎസ്ഇബി ചെയര്‍മാനെതിരെ നടത്തിവരുന്ന സമരം ശക്തമാക്കുമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ചെയര്‍മാന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കാതെ സമരം നിര്‍ത്തില്ല. 19ന് വൈദ്യുതി ഭവന്‍ ഉപരോധിക്കും. മന്ത്രിതല ചര്‍ച്ചയ്ക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍. ബാബു പറഞ്ഞു.

കേന്ദ്രത്തിന് വേണ്ടി കെഎസ്ഇബിയെ തകര്‍ക്കാനാണ് ചെയര്‍മാന്‍ ശ്രമിക്കുന്നത്. ചെയര്‍മാന്റെ രാഷ്ട്രീയം വ്യക്തമായി. സമരം നടത്തിയതിന്റെ പേരില്‍ അസോസിയേഷന്‍ നേതാക്കള്‍ക്ക് എതിരെയുള്ള സസ്പെന്‍ഷന്‍ പിന്‍വലിച്ചു. എന്നാല്‍ അവരെ സ്ഥലംമാറ്റിയിരിക്കുകയാണ്. ഈ നടപടി പിന്‍വലിക്കുന്നത് വരെ സമരം ശക്തമായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്