'കൊന്നിട്ടും സി.പി.എമ്മിന്റെ പക തീരുന്നില്ല'; എം.എം മണിയുടെ പരാമര്‍ശത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത് വേദനാജനകം: കെ.സി വേണുഗോപാല്‍

നിയമസഭയില്‍ കെ കെ രമയ്ക്ക് എതിരെ എം എം മണി നടത്തിയ പരാമര്‍ശം വേദനയുണ്ടാക്കുന്നതാണൈന്ന് കെ സി വേണുഗോപാല്‍. ടി പി നന്ദ്രശേഖരനെ കൊന്നിട്ടും സിപിഎമ്മിന്റെ പക തീരുന്നില്ല. അത് തെളിയിക്കുന്നതാണ് എം എം മണിയുടെ പ്രതികരണം. ഈ പരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചത് വേദനാജനകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എം എം മണി പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശമല്ല നടത്തിയത്. വായില്‍ വന്നത് അപ്പോള്‍ പറഞ്ഞു. പറഞ്ഞതില്‍ തെറ്റുണ്ടെ് തോന്നുന്നില്ല. രമയോട് പ്രത്യേക വിദ്വേഷമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ കെ രമ ഒരു വര്‍ഷത്തിലധികമായി മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം തേജോവധം ചെയ്യുകയാണ്. ഇത്രയും നാള്‍ തങ്ങള്‍ പ്രതികരിച്ചില്ല. ഇന്നലെ രമ സഭയിലില്ലായിരുന്നു. വൈകുന്നേരം അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിക്കുകയായിരുന്നു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് കരുതിയതെന്നും എം എം മണി വിശദീകരിച്ചു.

അതേസമയം മണി മാപ്പുപറയണമൊവിശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന്് സഭയില്‍ പ്രതിഷേധിച്ചു. അണ്‍പാര്‍ലമെന്ററി വാക്കുകള്‍ മാത്രമേ മാറ്റാന്‍ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. തുടര്‍ന്ന് സ്പീക്കറുടെ ഡയസിന് മുന്നില്‍ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇത്തേക്ക് പിരിഞ്ഞു.

Read more

‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. അതേസമയം പരാമര്‍ശത്തില്‍ തെറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരെയും അപമാനിക്കണം എന്ന് മണി ഉദ്ദേശിച്ചിട്ടില്ല. എം.എം.മണിയുടെ പ്രസംഗം കേട്ടെന്നും അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.