അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേർ മരിച്ച സംഭവം: ആത്മഹത്യയെന്ന് നിഗമനം; പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു

എറണാകുളം അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം ആത്മഹത്യയെന്ന് നിഗമനം. സംഭവം നടന്ന ദിവസം മരിച്ച ബിനീഷ് പെട്രോൾ വാങ്ങി വീട്ടിലേക്ക് തിരികെ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. അതേസമയം തീപിടിത്തമുണ്ടായ കിടപ്പുമുറിയിൽ നിന്നും പെട്രോൾ കാനും കണ്ടെത്തിയിരുന്നു. എന്നാൽ രാസ പരിശോധനാഫലം പുറത്ത് വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയു.

ആലുവയിലെ പെട്രോൾ പമ്പിൽനിന്നുമാണ് മരിച്ച ബിനീഷ് കാനിൽ പെട്രോൾ വാങ്ങിയത്. ഇയാൾ പെട്രോൾ വാങ്ങി തിരികെ വീട്ടിൽ കയറിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിട്ടുള്ളത്. നാലുപേർ മരിച്ചുകിടന്ന കിടപ്പ് മുറിയിൽ നിന്നും കാനും കണ്ടെത്തിയിരുന്നു. അതേസമയം മലഞ്ചരക്ക് വ്യാപാരിയായിരുന്ന ബിനീഷിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ രണ്ട് സൂചനകളും വിരൽ ചൂണ്ടുന്നത് ആത്മഹത്യ എന്ന നിഗമനത്തിലേക്കാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ചത്. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‌വിൻ (5) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ നാലരയോടെ വീടിൻ്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം ഉണ്ടായത്. മരിച്ച നാലുപേരും ഒരു മുറിയിലാണ് കിടന്നിരുന്നത്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം