ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം എവിടെവരെ എത്തി എന്ന് ആലോചിച്ചു പോകുകയാണെന്നും താനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലിത്തൊഴുത്തില്‍ പാട്ട് ഉണ്ട് എന്നായിരുന്നു വിമര്‍ശനം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ പാട്ട് ഒഴിവാക്കി എന്നായി പിന്നീടുള്ള പ്രചാരണം. ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതില്‍ ഇടിഞ്ഞപ്പോഴാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചതും തുക അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിക്കേണ്ടി വന്നതിനെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. വേറെ മാര്‍ഗം ഇല്ലാത്തതിനാലാണ് നികുതി വര്‍ദ്ധിപ്പിക്കേണ്ടി വന്നത്. നിശ്ചിത വരുമാനം നാടിനു ആവശ്യമുള്ളതിനാലാണ് ജനങ്ങള്‍ നികുതി വര്‍ദ്ധനവിനെ അനുകൂലിക്കുന്നത്.
Read more
നാടിന്റെ നന്മയ്ക്കായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം. യുഡിഎഫ് ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.