വൈക്കത്തഷ്ടമി, കുമരകം, മറവന്‍തുരുത്ത്; 2023-ല്‍ ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍; പട്ടിക പുറത്തു വിട്ട് ന്യൂയോര്‍ക്ക് ടൈംസ്

പുതുവര്‍ഷമായ 2023ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളവും. ന്യൂയോര്‍ക്ക് ടൈംസ് തയാറാക്കിയ പട്ടികയില്‍ പതിമൂന്നാമതായാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിമനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്‌കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.

വൈക്കത്തഷ്ടമി ഉത്സവത്തെ കുറിച്ചും കുമരകത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും മറവന്‍തുരുത്തിനെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് ഫീച്ചറില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെട്ട ഏക സംസ്ഥാനം കേരളമാണ്. ലണ്ടന്‍, ജപ്പാനിലെ മോറിയോക്ക, സ്‌കോട്ട്ലന്‍ഡിലെ കില്‍മാര്‍ട്ടിന്‍ ഗ്ലെന്‍, ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ്, കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്സ്, ഓസ്ട്രേലിയയിലെ കംഗാരു ഐലന്‍ഡ്, നോര്‍വേയിലെ ട്രോംസോ എന്നിവയ്ക്കൊപ്പമാണ് കേരളവും ഇടം പിടിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങള്‍ നല്‍കി വരുന്ന പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം