ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയ്ക്കായി ചെലവഴിച്ചത് 57 ലക്ഷം; കെവി തോമസിന്റെ വിമാന യാത്രയ്ക്ക് മാത്രം ഏഴ് ലക്ഷം

കേന്ദ്ര സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി കേരളത്തിന്റെ താത്പര്യങ്ങള്‍ ദേശീയ തലത്തില്‍ സംരക്ഷിക്കാന്‍ നിയോഗിച്ച പ്രത്യേക പ്രതിനിധിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 57,41,897 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ നിരന്തരം അവഗണിക്കുന്നുവെന്നതാണ് എല്‍ഡിഎഫ് വാദം.

ഇതിന് ഒരു പരിഹാരമായാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ മന്ത്രി കെവി തോമസിനെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. കെവി തോമസിന് ഓണറേറിയമായും മറ്റ് ഇനങ്ങളിലുമായി നല്‍കിയ പ്രതിഫലം 19.38 ലക്ഷം രൂപയാണ്. കെവി തോമസിന്റെ ഓഫീസിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും മറ്റ് അലവന്‍സുകളുമായി നല്‍കിയത് 29.75 ലക്ഷം രൂപയാണ്.

കെവി തോമസിന്റെ വിമാന യാത്രയ്ക്കായി 7,18,460 രൂപ ചെലവഴിച്ചപ്പോള്‍ ഇന്ധനത്തിനായി 95,206 രൂപയും നല്‍കി. വാഹന ഇന്‍ഷുറന്‍സ് ഇനത്തില്‍ 13,431 രൂപയും ഓഫീസ് ചെലവുകള്‍ക്കായി 1000 രൂപയും നല്‍കി. 2023 ജനുവരി 19ന് ആയിരുന്നു സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെവി തോമസ് ക്യാബിനറ്റ് പദവിയോടെ ചുമതലയേറ്റത്.

എന്നാല്‍ കെവി തോമസിനായി സര്‍ക്കാര്‍ ഇത്രയേറെ പണം ചെലവഴിച്ചിട്ടും കേന്ദ്ര അവഗണന തുടരുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെയാണ് പുറത്തുവന്ന കണക്കുകള്‍ ചോദ്യം ചെയ്യുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ മുന്‍ എംപി എ സമ്പത്ത് ആയിരുന്നു പ്രത്യേക പ്രതിനിധി.

Latest Stories

വര്‍ക്കലയില്‍ 22 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍; രണ്ട് ഹോട്ടലുകള്‍ അടപ്പിച്ച് ആരോഗ്യവകുപ്പ്

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍ അധ്യക്ഷന്‍

സോഷ്യല്‍ മീഡിയയില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു; ഭാര്യയെയും ഭാര്യ മാതാവിനെയും കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ചുവന്ന വിരലുകളും അഴുകിയ ശവത്തിന്റെ ദുർഗന്ധവും; എന്താണ് 'ചെകുത്താന്റെ വിരലുകൾ' ?

'കൂലി'യിൽ സ്പെഷ്യൽ കാമിയോ റോളിൽ ആമിർ ഖാനും; ഒന്നിക്കുന്നത് 30 വർഷങ്ങൾക്ക് ശേഷം!

കേരള സര്‍ക്കാരിന്റേത് ന്യൂനപക്ഷ പ്രീണനം; ധനസഹായം നല്‍കുന്നില്ലെന്ന വാദം വ്യാജമാണെന്ന് ബാലാവകാശ കമ്മീഷന്‍

നവരാത്രി ദിനത്തിൽ എത്തിയ 'നവമി'; അമ്മത്തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പുതിയ അതിഥി

ആദ്യത്തെ ക്രഷ് ആ ബോളിവുഡ് സൂപ്പർ താരം, വസ്ത്രം ധരിക്കാൻ ഒരുപാട് സമയം എടുക്കുന്നത് കരിഷ്മയുടെ ദേഷ്യം പിടിപ്പിക്കുന്ന ശീലം : കരീന കപൂർ

കേരളത്തില്‍ ഇന്നു വൈകിട്ട് മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്; സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം

ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നത് ഒരു എക്‌സ്‌പ്ലോസീവ് 40 ബോള്‍ സെഞ്ച്വറി എന്ന ഘടകത്തിന്റെ ബലത്തില്‍ മാത്രമല്ല...