കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് അമിതവേഗതയിലായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി പറഞ്ഞതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇടയ്ക്ക് വരാറുള്ള ഡ്രൈവറാണ് വണ്ടിയോടിച്ചത്. സ്പീഡിലായിരുന്നു ബസ് പോയിരുന്നതെന്നും പെട്ടെന്ന് കുന്നിന് മുകളിൽ വെച്ച് താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയ്ക്ക് കൈയുടെ ഭാഗത്ത് പരിക്കേറ്റിട്ടുണ്ട്.
‘സ്പീഡിലാണ് പോയത്. ആ സമയത്ത് പെട്ടെന്ന് കുന്നിന്റെ അടുത്ത് എത്തിയപ്പോഴാണ് ബസ് മറിഞ്ഞത്. സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്. അഞ്ച്, ആറ് ക്ലാസിലെ കുട്ടികളാണ് ബാക്കിയുള്ളവർ. വേറെ ഒരു ഡ്രൈവറുണ്ട്. ആ ചേട്ടൻ പതിയെ പോകാറുള്ളൂ. നിസാം അങ്കിളാണ് വണ്ടിയോടിച്ചത്’, കുട്ടി പറഞ്ഞു. ബസിൽ ആയയുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു.
Read more
കണ്ണൂർ വളക്കൈ വിയറ്റ്നാം റോഡിൽ സ്കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ടുപേർ നിലവിൽ മരണപെട്ടു. നേരത്തെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷ് മരണപ്പെട്ട വിവരം പുറത്ത് വന്നിരുന്നു. രണ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇരുപത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ മരണപ്പെട്ട വിദ്യാർത്ഥിനി അപകട സമയത്ത് ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ കുട്ടിയുടെ പുറത്തേക്ക് മറിഞ്ഞ ബസ് പതിക്കുകയായിരുന്നു. കുറുമാത്തൂർ ചിന്മയ സ്‌കൂളിൻ്റെ ബസാണ് മറിഞ്ഞത്.