ആലപ്പുഴയില്‍ പൊലീസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ആലപ്പുഴ അരൂരിലാണ് സംഭവം. മൂന്ന് പ്ലസ്വണ്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടിയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി തുടരുന്ന പരിശോധനയിലാണ് ലഹരി മരുന്നും കഞ്ചാവ് ചെടിയും പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒരാളുടെ വീട്ടില്‍നിന്ന് ഹാഷിഷ് ഓയിലും ഒരാളുടെ വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും കണ്ടെടുക്കുകയായിരുന്നു.
Read more
സ്റ്റീല്‍ ഗ്ലാസില്‍ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് ചെടി വളര്‍ത്തിയത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.