എഡിജിപി സിപിഎം നേതാവല്ല; ആര്‍എസ്എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ ശത്രു; വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി എംബി രാജേഷ്

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ രഹസ്യമായി കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി എംബി രാജേഷ്. എഡിജിപി സിപിഎം നേതാവല്ലെന്നും ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്ക് ആരെയെല്ലാം കാണാന്‍ പോകുന്നുണ്ട്. ഇതൊക്കെ ആസൂത്രിതമായി നടക്കുന്ന, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള, വളരെ വലിയ ഗൂഢാലോചനയില്‍നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ള പ്രചരണമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ ശത്രുവാണ് ആര്‍എസ്എസ്സെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, എഡിജിപി എം ആര്‍ അജിത്കുമാറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുണ്ടായ ഗൂഢാലോചനയിലാണ് തൃശൂര്‍ പൂരം കലക്കിയതെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. പ്രത്യേക അന്വേഷക സംഘത്തിന് മൊഴിനല്‍കിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

ഇതിന്റെ സമ്മാനമായാണ് ബിജെപിക്ക് തൃശൂര്‍ ലോക്സഭാ സീറ്റ് ലഭിച്ചത്. അന്വേഷക സംഘത്തിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ പുറത്തുവിട്ട മൂന്ന് ഓഡിയോ ക്ലിപ്പ് ഉള്‍പ്പെടെ നാല് ഓഡിയോ ക്ലിപ്പുകളും കൈമാറിയെന്നും പി വി അന്‍വര്‍ പറഞ്ഞു.