പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തിൽ വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെയും പബ്ലിക് സര്‍വീസ് കമ്മീഷനെയും സി.പി.എം നേതാവ് എം.ബി രാജേഷിനെയും പരിഹസിച്ച് അഡ്വ എ ജയശങ്കര്‍.
എ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
എക്സൈസില്‍ ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്ന മാധ്യമ- പ്രതിപക്ഷ ദുഷ്പ്രചരണം ജനകോടികളുടെ ആശാകേന്ദ്രമായ കേരള സര്‍ക്കാരിനെയും കേരള പബ്ലിക് സര്‍വീസ് കമ്മീഷനെയും അപകീര്‍ത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ്.
കേരള ചരിത്രത്തില്‍ ഏറ്റവും അധികം യുവ സഖാക്കള്‍ക്കു പണി കൊടുത്തത് ഈ സര്‍ക്കാരാണ്. ഇനിയും ഒരുപാട് പേര്‍ക്കു പണി കൊടുക്കാന്‍ സര്‍ക്കാരും പിഎസ്സിയും പ്രതിജ്ഞാബദ്ധമാണ്.
അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണ്. അതിനു പാവപ്പെട്ടവരുടെ പാര്‍ട്ടിയോ സര്‍ക്കാരോ പാവം പിഎസ്സി ചെയര്‍മാനോ ഉത്തരവാദിയല്ല.
ചെന്നിത്തല-സുരേന്ദ്രന്‍- ഏഷ്യാനെറ്റ് ഗൂഢാലോചന സഖാക്കള്‍ ജനമധ്യത്തില്‍ തുറന്നു കാട്ടണം.
ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയും പിഎസ്സിയുടെ കാര്യശേഷിയും എന്ന വിഷയത്തില്‍ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ല.
Read more
https://www.facebook.com/AdvocateAJayashankar/posts/3037345419728497