ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍; 25 വീടുകളുടെ താക്കോല്‍ കൈമാറും

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തില്‍. സ്വന്തം മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികള്‍ക്കാണ് അദേഹം കേരളത്തില്‍ എത്തുന്നത്. ഇന്ന് രാത്രി എട്ട് മണിക്ക് കരിപ്പൂരില്‍ രാഹുല്‍ വിമാനമിറങ്ങും. കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും.

അവിടെ നിന്ന് നേരെ വയനാട്ടിലേക്ക് എത്തും. മുണ്ടേരി മണിയങ്കോട് പ്രദേശത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്‍കിയ വീട് നാളെ രാവിലെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ശേഷം കളക്ട്രേറ്റില്‍ നടക്കുന്ന വിവിധ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുശ്ശേരിയിലെ കര്‍ഷകനായ തോമസിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും. ‘കൈത്താങ്ങ്’ എന്ന പദ്ധതി പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നല്‍കിയ 25 വീടുകളുടെ താക്കോല്‍ ദാനം വൈകുന്നേരം നടക്കുന്ന മീനങ്ങാടിയിലെ പൊതുസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി നിര്‍വഹിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Latest Stories

വരുമാനം 350 കോടി, നികുതി അടച്ചത് 120 കോടി; ഷാരൂഖ് ഖാനെ പിന്നിലാക്കി അമിതാഭ് ബച്ചന്‍

പാലക്കാട് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്; പ്രതി ഭാനുമതി പിടിയിൽ

'അത്തരം ഡാറ്റയൊന്നും സൂക്ഷിക്കാറില്ല, അത് സംസ്ഥാനത്തിന്റെ വിഷയം'; മഹാകുംഭമേളക്കിടെ മരിച്ചവരുടെ വിവരങ്ങൾ കൈവശമില്ലെന്ന് കേന്ദ്രം

ഡയബറ്റിക് റെറ്റിനോപ്പതി; ശ്രദ്ധിച്ചില്ലെങ്കിൽ ആപത്താണ്

ആരാധകരെ പോലെ ഞാനും ഈ മത്സരത്തിനായി കാത്തിരുന്നു, പക്ഷെ....: ലയണൽ മെസി

'പൊതുവിദ്യാഭ്യാസ മേഖലക്ക് കേന്ദ്രം നൽകേണ്ടത് 1186.84 കോടി, കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവെക്കുന്നു'; മന്ത്രി വി ശിവൻകുട്ടി

ഇസ്ലാം മതം സ്വീകരിച്ച് പോണ്‍ താരം; പര്‍ദ്ദ ധരിച്ച് ഇഫ്താര്‍ വിരുന്നില്‍, വീഡിയോ

'നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനംകൊള്ളുന്നു, തിരിച്ചെത്തിയതിന് ശേഷം ഇന്ത്യയിലെത്തണം'; സുനിത വില്യംസിന് കത്തയച്ച് നരേന്ദ്ര മോദി

സിനിമ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നത്; കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലഗാനത്തിൽ വിമർശനവുമായി ഹൈക്കോടതി

ഈ ചെയ്യുന്നത് മമ്മൂട്ടിയോട് പൊറുക്കാന്‍ കഴിയാത്ത ക്രൂരതയാണ്.. മഹേഷ് നാരായണന്‍ സിനിമയ്ക്ക് പ്രതിസന്ധിയില്ല; വിശദീകരിച്ച് നിര്‍മ്മാതാവ്