ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു; വരന്‍ എറണാകുളം സ്വദേശി

കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ഐശ്യര്യ ദോഗ്ര വിവാഹിതയാകുകയാണ്. ഐശ്വര്യ ഇനി കൊച്ചിയുടെ മരുമകളാകും. എറണാകുളം സ്വദേശിയായ അഭിഷേക് ആണ് വരന്‍.

ഈ മാസം 25ന് മുംബൈയില്‍ വെച്ചാണ് ഐശ്വര്യയും അഭിഷേകും വിവാഹിതകരാകുന്നത്. നിലവില്‍ ഐശ്വര്യ തൃശൂര്‍ റൂറല്‍ എസ്പിയാണ്. നേരത്തെ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്നു.

Read more

എറണാകുളം സ്വദേശിയായ അഭിഷേക് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. 2017ലെ ഐപിഎസ് ബാച്ചുകാരിയാണ് മുംബൈ സ്വദേശിയായ ഐശ്വര്യ. ശംഖുമുഖം എസിപി ആയിരുന്ന ഇവര്‍ സ്ഥാനക്കയറ്റം നേടിയാണ് കൊച്ചിയില്‍ എത്തിയത്.