എകെജിയെ അപമാനിക്കുന്നവര്‍ അല്‍പ്പജ്ഞാനികളും ഹൃസ്വദൃഷ്ടികളുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അത്തരക്കാരെ കൂപമണ്ഡുകങ്ങളെന്നേ വിളിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വിടി ബല്‍റാം എകെജിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു വിഎസിന്റെ വിമര്‍ശനം. തിരുവന്തപുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച “അറിയുക എകെജിയെ” എന്ന സെമിനാര്‍ ഉദ്ഘടാനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ച നേതാവായിരുന്നു എകെജി. നിയമങ്ങളുടേയും അച്ചടക്കലംഘനങ്ങളുടേയും വേലിക്കെട്ടുകള്‍ ചാടിക്കടന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ ഇന്ദിരാഗാന്ധി പോലും ബഹുമാനത്തോടെ മാത്രമേ കണ്ടിരുന്നുള്ളു. എകെജിയെ അപമാനിക്കുന്ന അല്‍പ്പജ്ഞാനികളായവരെ കൂപമണ്ഡൂകങ്ങളെന്നേ വിളിക്കാന്‍ കഴിയൂ എന്നും വിഎസ് പരിഹസിച്ചു.
Read more
ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കേണ്ട കാലഘട്ടമാണ് നിലവിലുള്ളതെന്നും അത്തരം ഏകാധിപത്യപ്രവണതകള്‍ അവസാനിപ്പിക്കാന്‍ എല്ലാ വിഭാഗമാള്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മറ്റിയില്‍ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി ഉടലെടുത്ത വിവാദവിഷയങ്ങളെക്കുറിച്ച് വിഎസ് പ്രത്യക്ഷമായി പരാമര്‍ശിക്കാതെ പറഞ്ഞു.