തിരുവനന്തപുരം നഗരത്തിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; കരിക്കാമന്‍കോഡ് വാര്‍ഡില്‍ പത്തിനും അവധി

ബീമാപള്ളി ദര്‍ഗ്ഗാ ഷറീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ അനുകുമാരി ഉത്തരവിറക്കി. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

അതേസമയം, വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കാമന്‍കോഡ് (വാര്‍ഡ് 19) വാര്‍ഡില്‍ ഡിസംബര്‍ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍, കരിക്കാമന്‍കോഡ് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 10ന് ജില്ലാ കളക്ടര്‍ അനു കുമാരി പ്രാദേശിക അവധി പ്രഖ്യാപിച്ചു.

പോളിങ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 9,10 തിയതികളിലും വോട്ടെണ്ണല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ഡിസംബര്‍ 11നും പ്രാദേശിക അവധി ആയിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.