സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരെന്ന പരാമര്‍ശം; പ്രതിഷേധം ശക്തമാക്കി ആവിക്കല്‍ തോട് ജനകീയ സമര സമിതി

കോഴിക്കോട് ആവിക്കല്‍ തോടിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് എതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന മന്ത്രി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിന് എതിരെ ജനകീയ സമര സമിതി. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ സമരം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.സമരത്തെ തീവ്രവാദ മുദ്രകുത്താനുള്ള സര്‍ക്കാര്‍ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് ജനകീയ സമര സമിതി വ്യക്തമാക്കി.

മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. രാത്രി ഏറെ വൈകിയും നൂറ് കണക്കിന് സമര സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സമരത്തെ എങ്ങനെ വിശേഷിപ്പിച്ചാലും പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതി നേതാക്കള്‍ അറിയിച്ചത്.

നിലവില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കും വരെ സമരവുമായി മുന്നോട്ടു പോകാനാണ് സമര സമിതി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം പദ്ധതി നടപ്പാക്കുന്ന പ്രദേശത്ത് സ്ഥാപിക്കാനായി കൊണ്ടുവന്നിരുന്ന ഇരുമ്പുമറകള്‍ കരാറുകാര്‍ തന്നെ തിരിച്ചു കൊണ്ടു പോയി.

സമരത്തില്‍ വിവിധ രാഷ്ട്രീയ മത വിഭാഗങ്ങളില്‍ നിന്നുള്ളവരെ അണി നിരത്തിക്കൊണ്ടാണ് സമരക്കാര്‍ പ്രതിരോധിക്കുന്നത്. നേരത്തെ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദും സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് ആരോപിച്ചിരുന്നു.

Latest Stories

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ

ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്

വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നു; മോശം സര്‍വീസുകള്‍; ബാറ്ററി പ്രശ്‌നം; ഒലയെ ഒലച്ച് 10,644 പരാതികള്‍; കമ്പനിക്കെതിരെ സമഗ്ര അന്വേഷണത്തിന് കേന്ദ്രം

മുനമ്പത്തേക്ക് ബിജെപിയുടെ പ്രധാന നേതാക്കള്‍ വരുന്നു; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് മന്ത്രി പി രാജീവ്

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്