കച്ചവടം ആക്രിയാണെങ്കിലും തട്ടിപ്പ് ചെറുതല്ല; ആയിരം കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത് ജിഎസ്ടി വകുപ്പ് പരിശോധനയില്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ അഴിമതി. 1,000 കോടി രൂപയിലേറെ തട്ടിപ്പ് നടന്നതായാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തല്‍. ഇന്ന് പുലര്‍ച്ചെയോടെ വിവിധ ജില്ലകളിലായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. നൂറിലേറെ ആക്രി കച്ചവട കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.

എറണാകുളം, പാലക്കാട്, തിരുവനന്തപുരം തുടങ്ങി ഏഴ് ജില്ലകളിലാണ് ജിഎസ്ടി വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനകളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ പരിശോധന നടത്തിയത്.

പ്രാഥമിക പരിശോധനയില്‍ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയിരുന്നു. റെയ്ഡിന് മുന്നോടിയായി മുന്നൂറിലേറെ ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം കൊച്ചിയില്‍ ക്യാംപ് ചെയ്തിരുന്നു. കേന്ദ്ര ജിഎസ്ടിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഏകോപനത്തോടെയായിരുന്നു പരിശോധന.

Latest Stories

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍