സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റി ആളെ വിടുന്നു; പോസ്റ്റ് മോഡേണ്‍ എന്ന പേരിൽ പ്രത്യേക പരിശീലനം: ഇ.പി ജയരാജൻ

കമ്യൂണിസ്റ്റുപാർട്ടികളെ അമേരിക്കൻ യൂണിവേഴ്സിറ്റി ആളെ വിടുന്നുവെന്ന് ഇ.പി ജയരാജൻ. ഈ സംഘത്തിന് അമേരിക്കൻ സർവകലാശാലയിൽ പോസ്റ്റ് മോഡേണ്‍ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. പരിശീലനം ലഭിച്ചവർ ഇന്ത്യയിലെ പല മേഖലകളിലായി പ്രവർത്തിക്കുന്നുണ്ടെന്നും ഇപി ജയരാജൻ ആരോപിച്ചു.

സിപിഎം പാപ്പിനിശ്ശേരി ഏരിയാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ. പാർട്ടിയെ തകർക്കാനുള്ള മാർഗം പാർട്ടി നേതൃത്വത്തെ ആക്രമിക്കലാണ്. ഇപ്പോൾ അതാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് ചെറിയ പരിപാടിയല്ല. അമേരിക്കൻ യൂണിവേഴ്‌സിറ്റി, പ്രത്യേക പരിശീലനം കൊടുത്ത്, പോസ്റ്റ്മോഡേൺ എന്ന പേരിൽ പരിശീലനംകൊടുത്ത് ഇന്ത്യയിലേക്ക് അയക്കുകയാണ്. അവർ ഇന്ത്യയിൽ പലമേഖലകളിലുമായി പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.

ആ പോസ്റ്റ്മോഡേണിൻ്റെ ഭാഗമായി ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ തകർക്കേണ്ടത് ഇടതുപക്ഷത്തെയാണ്, സിപിഎമ്മിനെയാണ്. സിപിഎം തകർന്നാൽ വലതുപക്ഷ ശക്തികൾക്ക് വേറൊന്നും നോക്കേണ്ടതില്ല. അതിനുള്ള കടുത്ത ആക്രമണമല്ലേ. ഈ ആക്രമണത്തെ പ്രതിരോധിച്ചില്ലെങ്കിൽ സ്ഥിതി എന്തായിത്തീരുമെന്നും ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളേയും തകർത്തത് അങ്ങനെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല