കമ്യൂണിസ്റ്റുപാർട്ടികളെ അമേരിക്കൻ യൂണിവേഴ്സിറ്റി ആളെ വിടുന്നുവെന്ന് ഇ.പി ജയരാജൻ. ഈ സംഘത്തിന് അമേരിക്കൻ സർവകലാശാലയിൽ പോസ്റ്റ് മോഡേണ്‍ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. പരിശീലനം ലഭിച്ചവർ ഇന്ത്യയിലെ പല മേഖലകളിലായി പ്രവർത്തിക്കുന്നുണ്ടെന്നും ഇപി ജയരാജൻ ആരോപിച്ചു.
സിപിഎം പാപ്പിനിശ്ശേരി ഏരിയാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ. പാർട്ടിയെ തകർക്കാനുള്ള മാർഗം പാർട്ടി നേതൃത്വത്തെ ആക്രമിക്കലാണ്. ഇപ്പോൾ അതാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് ചെറിയ പരിപാടിയല്ല. അമേരിക്കൻ യൂണിവേഴ്‌സിറ്റി, പ്രത്യേക പരിശീലനം കൊടുത്ത്, പോസ്റ്റ്മോഡേൺ എന്ന പേരിൽ പരിശീലനംകൊടുത്ത് ഇന്ത്യയിലേക്ക് അയക്കുകയാണ്. അവർ ഇന്ത്യയിൽ പലമേഖലകളിലുമായി പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
ആ പോസ്റ്റ്മോഡേണിൻ്റെ ഭാഗമായി ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ തകർക്കേണ്ടത് ഇടതുപക്ഷത്തെയാണ്, സിപിഎമ്മിനെയാണ്. സിപിഎം തകർന്നാൽ വലതുപക്ഷ ശക്തികൾക്ക് വേറൊന്നും നോക്കേണ്ടതില്ല. അതിനുള്ള കടുത്ത ആക്രമണമല്ലേ. ഈ ആക്രമണത്തെ പ്രതിരോധിച്ചില്ലെങ്കിൽ സ്ഥിതി എന്തായിത്തീരുമെന്നും ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളേയും തകർത്തത് അങ്ങനെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.